Friday 24 September 2021




കുഞ്ഞിന്റെ പിതാവിനറിയാം സത്യം; ഞങ്ങൾ കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ്- നുസ്രത്ത് ജഹാന്‍

By സൂരജ് സുരേന്ദ്രന്‍.09 Sep, 2021

imran-azhar

 

 

കൊൽക്കത്ത: നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചര്‍ച്ചകളാണ് പൊട്ടിപ്പുറപ്പെടുന്നത്.

 

കഴിഞ്ഞ മാസമാണ് നുസ്രത്തിന് ആണ്‍കുഞ്ഞ് ജനിച്ചത്. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് വ്യവസായിയായ നിഖില്‍ ജെയിനിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധം അധികനാൾ നീണ്ടുനില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.


വിദേശത്ത് വെച്ച് നടന്ന വിവാഹച്ചടങ്ങായിരുന്നതിനാൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.

 

ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്. കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്.

 

ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ് എന്നും നുസ്രത്ത് പറഞ്ഞു.