Saturday 21 July 2018

ഒടുവില്‍ ഒടിയന് ട്രോളെത്തി....

By Anju N P.15 Dec, 2017

imran-azhar

 

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. തടി കുറച്ച് 30 വയസ്സുകാരനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ലുക്ക് പുറത്തുവന്നതെടെ പിറകെ ട്രോളും എത്തി.

 

മോഹന്‍ലാലിന്റെ മേക്ക് ഓവറിനെ പ്രശംസിച്ചും കളിയാക്കിയും നിരവധി പേര്‍ രംഗത്തെത്തി.മൂന്നുപേര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വലതുവശത്ത് നില്‍ക്കുന്നത് ഹെയര്‍ ഡ്രസര്‍, നടുക്ക് കോസ്റ്റ്യൂമര്‍ മുരളി, ഇടതുവശത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 18 കിലോയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ കുറച്ചത്.

 

 

 

ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്നാണ് ഒരുക്കുന്നത്.

 

 

 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവന്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.