Friday 17 November 2017

വരൂ ഒടിയനെ കാണാം ........: ഒടിയന്റെ ആദ്യ മോഷന്‍ പോസ്റ്റർ ഇറങ്ങി

By BINDU PP.03 Jul, 2017

imran-azhar

 

 


മോഹന്‍ലാലിന്റെ ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഈ വീഡിയോ പുറത്ത് വിട്ടിരുന്നത്. ഇരുട്ടില്‍ പുതച്ച് വരുന്ന രൂപം ഒടിയന്‍ മാണിക്കനെന്ന് സ്വയം പരിചയപ്പെടുത്തുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് പോസ്റ്റര്‍ എത്തിയത്.മുറുക്കി ചുവന്ന ചുണ്ടും കഴുത്തില്‍ മാലയും, കടുക്കനുമൊക്കെയായി ഇരുളിന്റെ പശ്ചാത്തലത്തില്‍ ഏറെ നിഗൂഡത നിറഞ്ഞ രൂപമാണ് ഒടിയന്‍ മാണിക്കന്‍. ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം. മഞ്ജു വാര്യരാണ് നായിക. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം. സാബു സിറിളാണ് കലാ സംവിധാനം.