Wednesday 15 August 2018

നീരാളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍

By Abhirami Sajikumar .16 May, 2018

imran-azhar

 

നീരാളിയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ലാല്‍, നദിയ മൊയ്തു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും നാദിയാ മൊയ്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍  അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ബിനീഷ് കോടിയേരി, സായ്കുമാര്‍ എന്നിവര്‍ ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.