Wednesday 24 October 2018



ഓടിയനിലെ ലാലേട്ടന്റെ ചിത്രങ്ങൾ വൈറൽ !!!

By BINDU PP.01 Sep, 2017

imran-azhar

 

 


മോഹൻലാൽ നായകനാകുന്ന ഒടിയൻ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു.വാരാണസിയിലും ബനാറസിലുമായിട്ടാണ് ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ് തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സന്യാസിയുടെ വേഷത്തിലുള്ള ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായിട്ടാണ് ലാല്‍ വേഷമിടുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു.