Friday 27 April 2018

'ഒടിയൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

By Bindu PP.19 Dec, 2017

imran-azhar

 

 

 

മലയാള സിനിമ ലോകത്ത് വിസ്മയം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് ' ഒടിയൻ '.ഈ സമയം കൊണ്ട് തന്നെ വാർത്തകളിൽ ഇടം പിടിക്കാൻ ഒടിയന് സാധിച്ചിട്ടുണ്ട്.ഒടിയന് താരരാജാവിന്റെ പുത്തൻ മാറ്റം മലയാളികളെ ഞെട്ടിച്ചു.വിദേശത്തുനിന്നുള്ള ഫിറ്റ്‌നസ് ട്രെയിനര്‍മാരുടെ സേവനമടക്കം പ്രയോജനപ്പെടുത്തിയാണ് ലാലേട്ടന്റെ പുത്തൻ മാറ്റം ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ ടീസർ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി സംവിധായകൻ ശ്രീകുമാർ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

 

 

അടുത്തമാസം, അതായത് ജനുവരി 5നാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. മോഹന്‍ലാല്‍, പ്രകാശ് രാജ്. മഞ്ജു വാര്യര്‍ എന്നിവരുടെ ചെറുപ്പകാലമാണ് ചിത്രീകരിക്കാനുള്ളത്. പാലക്കാട് വച്ചുതന്നെയായിരിക്കും മൂന്നാം ഷെഡ്യൂളിലും ഷൂട്ടിംഗ് തുടരുക എന്നും അദ്ധെഅഹം പറഞ്ഞു. മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഇനി ഒന്നിക്കുന്ന മഹാഭാരതം എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ തടിവയ്ക്കും. എന്നാല്‍ ശരീര പേശികളെ കൂടുതല്‍ ദൃഢമാക്കിയാകും ലാല്‍ എത്തുന്നത്. ഒടിയന്റെ റിലീസ് തിയതിയായി തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് 30 ആണെന്നും ശ്രീകുമാര്‍ പറഞ്ഞു.