Thursday 14 December 2017

'ലൈംഗികചുവയുള്ള കമന്റ്' : ഫേസ്ബുക്കിൽ പുലിവാല് പിടിച്ചു ഒമർ ലുലു

By BINDU PP .29 Nov, 2017

imran-azhar

 

 

സ്ത്രീവിരുദ്ധത, ലൈംഗികചുവയുള്ള കമന്റ് പറഞ്ഞ യുവ സംവിധായകൻ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനായ ഒമര്റാണ് ഇങ്ങനെ ഒരു കമന്റ് ഇട്ട് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. ചങ്ക്‌സിന്റെ ഡിവിഡി റിലീസ് ചെയ്ത വിവരം ഫേസ്ബുക്കിലെ സിനിമ പാരഡൈസോ എന്ന ഗ്രൂപ്പില്‍ ഒമര്‍ ലുലു അറിയിച്ചതാണ് സംഭവത്തിന്റെ അടിസ്ഥാനം.

 

 

കറന്റ് കാശെങ്കിലും മുതലാകുമോ ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയം എന്ന മനു വര്‍ഗീസിന്റെ കമന്റിന് ‘പൊളിച്ചു’ എന്നാണ് അഭിരാമി ആമി കമന്റ് ചെയ്തത്. ഇതിന് മറുപടിയായാണ് അശ്ലീല ചുവയുള്ള കമന്റ് ഒമര്‍ പോസ്റ്റ് ചെയ്തത്.ഒമര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ചിലര്‍ രംഗത്ത് വന്നു.

 

 

ഫെയ്‌സ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്നതിന് മുന്‍പ് തന്നെ തനിക്ക് സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞ് ഒമര്‍ തടിയൂരുകയായിരുന്നു.