Tuesday 20 August 2019




പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു... റോഷന് ഇപ്പോഴും ഇപ്പോഴും ചമ്മല്‍ മാറിയിട്ടില്ലെന്ന് ഒമര്‍ ലുലു

By anju.11 Feb, 2019

imran-azhar

 

മലയാള ചലചിത്ര ലോകത്തും സോഷ്യല്‍മീഠിയകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുറത്തിറങ്ങുന്ന ട്രെയിലറും പാട്ടുമെല്ലാം ലൈക്കുകളും ഡിസ് ലൈക്കുകളും വാരിക്കൂട്ടി വൈറലായിരുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിലും ഡിസ് ലൈക്കുകളുടെ മഴയായിരുന്നു.

 


തമിഴ് ടീസറിലെ തരംഗമാകുന്ന പ്രിയ വാര്യരുടെ ലിപ് ലോക്ക് രംഗത്തെകുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നതിങ്ങനെ, ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടത്, പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.

 

 

ഫെബ്രുവരി 14 പ്രണയദിനത്തില്‍ നാല് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിനും ഡിസ്ലൈക്ക് അനുഭവമായിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തെ ബാധിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.