Tuesday 17 September 2019




'ബിഗ് ബ്രദര്‍' ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് ലാലേട്ടന്‍

By mathew.10 Sep, 2019

imran-azhar

 

മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും വീണ്ടുമൊന്നിക്കുന്ന 'ബിഗ് ബ്രദറി'ന്റെ ലൊക്കേഷനില്‍ ഓണം ആഘോഷിച്ചു. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍, സിദ്ധിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു.

 


ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സച്ചിദാനന്ദനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ബിഗ് ബ്രദറിന്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് തുടങ്ങിയ വന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്.