Saturday 18 August 2018

ഇക്കാ ....ഒരു അഡാറ് ലവ്വ് എപ്പോൾ? ഒമർ ലുലുവിന്റെ മറുപടി ഇങ്ങനെ.....

By BINDU PP .10 Aug, 2018

imran-azhar

 

 

ഒരു ചിത്രം റിലീസ് ആവുന്നതിനേക്കാൾ മുൻപ് ഹിറ്റായ ചിത്രമാണ് ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ്വ്. ലോക സിനിമകളിൾ പോലും ശ്രദ്ധ നേടിയ ചിത്രമാണ് ഒരു അഡാറ് ലവ്വ്. ഒരു കണ്ണിറുക്കലിൽ ലോക സിനിമ ആരാധകരുടെ ഉള്ളിലേക്ക് കയറിക്കൂടിയ മറ്റൊരു സിനിമ മലയാള സിനിമയിൽ ഇല്ല. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പ്രതിസന്ധിയിലാണ്. കുറച്ചുകാലമായി ചിത്രത്തിന്റെ അറിവൊന്നും ലഭിക്കുന്നില്ലെന്ന് ആരാധകരിലേക്ക് ആശങ്ക ഉയർന്നിരുന്നു.

 

 

കുറച്ചു കാലമായി ചിത്രത്തിന്റെ പുതിയ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ ചിത്രത്തിലെ ടീസറുകളിലൂടെയും മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയും വലിയ ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവര്‍ വിവിധ ഇവന്റുകളിലും ചാനലുകളിലുമായി സജീവമായി പ്രേക്ഷകര്‍ക്ക് മുന്നിലുണ്ട്. ഇതിനിടെ ചിത്രം പൂര്‍ത്തീകരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് ഔസേപ്പച്ചന്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിരുന്നു. കരാറിനു വിരുദ്ധമായി കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും ഫിലിം ചേംബറിനും നല്‍കിയ പരാതിയില്‍ ഔസേപ്പച്ചന്‍ പറയുന്നത്. 3 കോടിയിലേറെ തുക ചിത്രത്തിന്റെ 40 ശതമാനത്തിനായി ചെലവിട്ടു.

 

ലാഭത്തിന്റെ 10 ശതമാനം പ്രതിഫലമായി നല്‍കാമെന്നാണ് കരാര്‍. എന്നാല്‍ ഇതിനകം ലക്ഷങ്ങള്‍ ഒമര്‍ ലുലുവിന് പ്രതിഫലമായി നല്‍കിയെന്നും പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത്. ഒരു അഡാറ് ലവ്വ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ചിത്രങ്ങളിലേക്ക് ഒമര്‍ നീങ്ങുക. പുതുമുഖങ്ങള്‍ അണിനിരക്കുന്ന വൈറല്‍ 2019, ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍, ജയറാം ചിത്രം, ഹാപ്പി വെഡ്ഡിംഗ് തമിഴ് തുടങ്ങിയവയെല്ലാം ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.