Sunday 20 January 2019


'എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍' :റോഷന് പ്രിയവാര്യരുടെ സ്നേഹക്കുറിപ്പ്

By BINDU PP .24 Apr, 2018

imran-azhar

 

 

 

ലോകം മുഴുവൻ ‘ഒരു അഡാറ് ലവിന്റെ ' ആരാധകരാണ്. ഒരു അഡാറ് ലവ് ലൂടെ ഏറ്റവുമധികം ശ്രദ്ധനേടിയത് പ്രിയാ വാര്യറും റോഷനുമായിരുന്നു. കണ്ണിറുക്കിയും പുരികം പൊക്കിയും കാഞ്ചിവലിച്ചും ഇരുവരും ഇടംനേടിത് മലയാളികളുടെ മനസില്‍ മാത്രമല്ല രാജ്യമാകെയാണ്.മാണിക്യമലര്‍ തരംഗം അവസാനിക്കുന്നുവെന്ന് തോന്നുന്നതിനിടയിലാണ് റോഷന് വേണ്ടി ഹൃദയംകൊണ്ട് കുറിപ്പുമായി പ്രിയ രംഗത്തെത്തിയത്. റോഷന്റെ പിറന്നാളിന് പ്രിയ എഴുതിയ വാക്കുകള്‍ അത്രമേല്‍ മനോഹരമാണ്.

 



‘എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍, ഞാന്‍ ഒന്നും പറയേണ്ടതില്ല, കാരണം നിനക്കെല്ലാം അറിയാം, അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നായിരുന്നു പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്. റോഷനോടൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്യാനും പ്രിയ മറന്നില്ല.