Friday 14 December 2018


അര്‍ദ്ധനഗ്‌നനായി തലകീഴായി കിടക്കുന്ന ടൊവീനോ; പ്രേക്ഷകരെ ഞെട്ടിച്ച് ഒരു കുപ്രസിദ്ധ പയ്യന്‍

By Anju N P.13 Nov, 2018

imran-azhar


ബോക്‌സ് ഓഫീസില്‍ ഹിറ്റ് തീര്‍ത്ത ചിത്രമായ തീവണ്ടിക്ക് ശേഷം ടൊവിനോ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ഒഴുമുറിയ്ക്ക് ശേഷം നടന്‍ മധുപാല്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 


ചിത്രത്തില്‍ പാല്‍ക്കാരന്‍ പയ്യനായ അജയനെന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തെിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. അര്‍ദ്ധനഗ്നനായി കയറുകെട്ടി താലകീഴായി തൂക്കിയിട്ടിരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ മാഫിയ ശശിയാണ് സംഘടന കൈകാര്യം ചെയ്തിരിക്കുന്നത്. നേരത്തെ പോത്തുമായിട്ടുള്ള ഒരു സംഘടന രംഗത്തിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

 

ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അനു സിത്താര, നിമിഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണന്‍,നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.