Wednesday 24 October 2018



അന്ന് പുന്നമടക്കായലെങ്കില്‍ ഇന്ന് കുട്ടനാടന്‍ കായല്‍; വളളം തുഴയുന്ന മമ്മൂട്ടി വൈറലാകുന്നു

By Anju N P.23 Apr, 2018

imran-azhar

 


വെണ്ണിലാച്ചന്ദനക്കിണ്ണം പുന്നമടക്കായലിലൂടെ ....പാട്ടിനൊപ്പം പുന്നമടക്കായലിലൂടെ തോണി തുഴഞ്ഞ് പോകുന്ന മലയാള്ത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആരും മറക്കില്ല....കാലങ്ങള്‍ക്ക് ശേഷം വീണ്ടും വള്ളത്തിലേറി തോണി തുഴയുകയാണ് താരം. തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം മനോഹരമായി വള്ളം തുഴയുന്നത്. സച്ചിയുടെ ആദ്യ സംവിധാന സംഭരംഭമാണ് ഈ ചിത്രം. കുട്ടനാടും പരിസര പ്രദേശങ്ങളുമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍. മനോഹരമായ ലൊക്കേഷന്റെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വള്ളം കളിയില്‍ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് വള്ളം തുഴയുന്ന മെഗാസ്റ്റാറാണ്.

 

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കാഴ്ചക്കാരിലാരോ പകര്‍ത്തിയതാണ് ഈ വീഡിയോ. വീഡിയോ ഞൊടിയിടയില്‍ വൈറലായി. അനായാസമായാണ് മമ്മൂട്ടി ഒരു വള്ളം ആഴമുള്ള പുഴയിലൂടെ തുഴഞ്ഞു നീങ്ങുന്നത്. കൂടാതെ വള്ളം അനായാസം നിര്‍ത്തികറക്കിയെടുക്കുകയും ചെയ്യുന്നുണ്ട്.

ഷംനാ കാസിം, റായ് ലക്ഷ്മി, അനു സിതാര എന്നിവരാണ് ചിത്രത്തിലെ മുഖ്യ സ്ത്രീ കഥാപാത്രങ്ങള്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്