Wednesday 28 June 2017

ഡ്രൈവര്‍ പത്മപ്രിയയെ കയറിപ്പിടിച്ചു

By BINDU PP.17 Jun, 2017

imran-azhar



 

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നാലെ ഒട്ടേറെ നടികൾ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ നടി പത്മപ്രിയയും വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്കുണ്ടായ സമാന അനുഭവം പങ്കുവച്ചിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത അമൃതം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. പത്മപ്രിയ ലൊക്കേഷനില്‍ നിന്ന് ഹോട്ടല്‍ മുറിയിലേയ്ക്കു വരുമ്പോഴായിരുന്നു സംഭവം. ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പലദിവസവും ഇതേ ഡ്രൈവറുടെ ഒപ്പം യാത്ര ചെയ്തിരുന്നതിനാല്‍ പേടി തോന്നിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഹോട്ടലിനു മുന്നില്‍ എത്താറായപ്പോള്‍ ഡ്രൈവര്‍ പത്മപ്രിയയെ കയറിപ്പിടിച്ചു. ഭയന്നുവിറച്ച് താരം അലറിക്കരഞ്ഞു. വിവരമറഞ്ഞ് ഇതേ ഹോട്ടലില്‍ ഉണ്ടായിരുന്ന നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. തുടര്‍ന്ന് ഡ്രൈവറെ താക്കീതു ചെയ്തു വിട്ടു. പരാതി നല്‍കാനോ പോലീസില്‍ കേസ് കൊടുക്കാനോ ആരും തയറായിില്ല. അതുകൊണ്ടു ൈഡ്രവര്‍ക്കെതിരെ കേസ് ഉണ്ടായില്ല.