Tuesday 20 November 2018


ആര്‍ത്തവം അശുദ്ധമല്ല; കോടതി വിധിക്കൊപ്പമെന്ന് നടി പാര്‍വ്വതി

By anju.05 Nov, 2018

imran-azhar

 

 

 

ശബരിമല സ്ത്രീ പ്രവേശന വിശയത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും പാര്‍വതി തുറന്നു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.


ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി പറഞ്ഞു.