Sunday 15 December 2019




പട്ടാഭിരാമനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

By Sooraj Surendran .20 Jul, 2019

imran-azhar

 

 

കണ്ണൻ താമരക്കുളം ജയറാമിനെ നായകനാക്കി വൻ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.എം.ജി ശ്രീകുമാർ ആലപിച്ച ഉണ്ണിഗണപതിയെ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ആടുപുലിയാട്ടത്തിനു ശേഷം ജയറാം-ഷീലു ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിപട്ടാഭിരാമനുണ്ട്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്‌, തെസ്‌നിഖാന്‍, സായ്‌ കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാർ, ജെപി, മാധുരി, പാർവതി നമ്പ്യാർ , അനുമോൾ, കലാഭവൻ പ്രജോദ്, തെസ്നിഖാൻ, തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.