Saturday 08 August 2020




പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലാക്കി 'പെൻഗ്വിൻ' ട്രെയ്‌ലർ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്തു

By Sooraj Surendran.11 Jun, 2020

imran-azhar

 

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് തീയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ് കീർത്തി സുരേഷ് നായികയാകുന്ന "പെൻഗ്വിൻ". ജൂൺ 19നാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിഗൂഢതകൾ നിറഞ്ഞ അത്യുഗ്രൻ ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ചിത്രത്തിന്റെ ട്രെയ്‌ലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സൈക്കോ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയെന്നു വ്യക്തമാക്കുന്നതാണ് പെന്‍ഗ്വിന്റെ ട്രെയ്‌ലർ. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥ പറയുന്ന ചിത്രമാണ് പെൻഗ്വിൻ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.