Friday 24 September 2021




പ്രകൃതി ഭംഗിയില്‍ യോഗ ചെയ്യുന്ന പൂജ! ചിത്രങ്ങൾ വൈറൽ

By സൂരജ് സുരേന്ദ്രന്‍.01 Aug, 2021

imran-azhar

 

 

ഫിറ്റ്നസിന്റെ കാര്യത്തിൽ മിക്ക താരങ്ങളും ഇന്ന് അതീവ ശ്രദ്ധ പുലർത്താറുണ്ട്. ബോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള യുവനടിമാർ അതിന് ഉദാഹരണമാണ്.

 

ബോളിവുഡ് താരം പൂജ ബത്രയും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല.

 

ഇപ്പോഴിതാ പൂജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യോഗ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

പ്രകൃതി ഭംഗിയില്‍ യോഗ ചെയ്യുന്ന പൂജയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

 

പൂജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

മലയാളത്തിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലും, മമ്മൂട്ടി ചിത്രം മേഘത്തിലും അഭിനയിച്ച പൂജ ബത്രയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്.