Monday 11 December 2017

പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ നിന്ന് കത്രീന കൈഫിനെ മാറ്റി പകരം നായിക അനുഷ്‌ക?

By BINDU PP.23 May, 2017

imran-azhar

 

 


ബാഹുബലി 2 വിജയത്തിനുശേഷം പ്രഭാസ് പുതിയ ചിത്രമായ സഹോയില്‍ ബോളിവുഡ് നടി കത്രീന കൈഫിനു പകരം അനുഷ്‌കയാണു നായികയാകുന്നത് എന്നു പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി അനുഷ്‌കയെ സമീപിച്ചിട്ടുണ്ട്. കത്രീനയെക്കാളും അനുഷ്‌ക പ്രഭാസ് കെമിസ്ട്രി പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയും വന്നു. പ്രഭാസിനു വേണ്ടി വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടി അനുഷ്‌കയാണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തയെ നിഷേധിക്കുന്ന തരത്തിലാണു പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത് എങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നതു മറ്റു ചിലതാണ്.