Tuesday 19 March 2024




'പ്രഭാസ് തകര്‍ത്തത് 37 കാറുകളും അഞ്ച് ട്രക്കുകളും' :സഹോ എത്തുന്നു !

By Bindu PP .28 May, 2018

imran-azhar

 

 


ബാഹുബലിക്ക് ശേഷം ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുന്നു പ്രഭാസ്. ഗംഭീരമായ ആക്ഷൻ സീനുകളുമായാണ് സാഹോ എത്തുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നടന്‍ പ്രഭാസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ മറ്റു ചെലവുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭീമമായ ഒരു തുക തന്നെയാണ് സിനിമയിലെ ആക്ഷന്‍ സീനുകള്‍ക്കായി ചെലവിട്ടതെന്ന് പ്രഭാസ് വെളിപ്പെടുത്തി.’37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരു സീനിനായി മാത്രം ഉപയോഗിച്ചത്.

 

സിനിമയിലെ തൊണ്ണൂറ് ശതമാനം ആക്ഷന്‍ രംഗങ്ങളും യഥാര്‍ത്ഥമാണ്. ഗ്രാഫിക്‌സ് രംഗങ്ങള്‍ക്ക് പകരം യഥാര്‍ത്ഥമായി ചിത്രീകരണം എന്നതായിരുന്നു തീരുമാനം. സാധാരണ രീതിയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ എഴുപതു ശതമാനം ആനിമേഷനും മുപ്പതു ശതമാനം യഥാര്‍ത്ഥരംഗങ്ങളുമായിരിക്കും ഇതുവരെ ആക്ഷന്‍ ചിത്രങ്ങളിലാരും ശ്രമിക്കാത്ത ഒരു സംഗതിയാണിത്.