Saturday 21 July 2018

സൂര്യനേ..മുകിലേ..പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ഗാനം കാണാം...

By BINDU PP .05 Jan, 2018

imran-azhar



 


'ഒരു സൂര്യനെ....മുകിലേ....' തുടങ്ങുന്ന ആദിയിലെ ഗാനം പുറത്തിറങ്ങി. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ അഭിനയിച്ച ആദിയിലെ ഗാനമാണിത് .

 

ആദി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂര്യനേ..മുകിലേ..നീ മൂടിയോ അകലേ എന്നു തുടങ്ങുന്ന വരികളാണ് പാട്ടിന്. സിദ്ദിഖ്, ലെന തുടങ്ങിയവരേയും ഗാനരംഗത്തിൽ കാണാം. സന്തോഷ് വർമയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്. നജീം അർഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജീത്തു ജോസഫാണ് സംവിധാനം.