Saturday 20 October 2018



പ്രണയമില്ലെങ്കിൽ ഞാൻ അഭിനയിക്കാം : പ്രണവ് മോഹൻലാൽ

By BINDU PP.06 Jul, 2017

imran-azhar

 

 


താര പുത്രന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജിത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ അഭിനയലോകത്തേക്ക് വരുന്നത്. യാത്രയും വായനയുമായി കഴിഞ്ഞ പ്രണവിന് അഭിനയം വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ആരാധകരില്‍ നിന്നും കുടുംബത്തില്‍ നിന്നും സിനിമ ഒന്നു നോക്കൂ എന്ന അഭിപ്രായം ശക്തമായതോടെയാണ് അഭിനയിക്കാമെന്ന് പ്രണവ് സമ്മതിച്ചത്. അതും ഒരു കണ്ടീഷനില്‍. അഭിനയം തനിക്ക് സന്തോഷം തന്നാല്‍ തുടരും. ആദിയില്‍ അഭിനയിക്കാന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. പക്ഷേ സിനിമയില്‍ നായികയുണ്ട് പ്രണയമില്ലെന്ന് പറഞ്ഞതോടെ അഭിനയിക്കാമെന്ന് പ്രണവ് സമ്മതിക്കുകയായിരുന്നു. പ്രണയമില്ലെന്നതാണ് പ്രണവിനെ ആകര്‍ഷിച്ച ഘടകമെന്ന് ജിത്തു പറഞ്ഞു.