Saturday 20 October 2018



'തന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം' : പ്രണവ് മോഹന്‍ലാൽ

By BINDU PP.08 Sep, 2017

imran-azhar



 

 

താരരാജാവിന്റെ മകന്റെ ആദ്യ സിനിമ 'ആദി'ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ മലയാളികളും. പ്രണവ് മോഹൻലാൽ മാധ്യമങ്ങളിൽ മുഖം നൽകാറില്ല. ലാലേട്ടന്റെ എല്ലാ ഇഷ്ടങ്ങളും മലയാളികൾക്ക് നന്നായി അറിയാം. അദ്ദേഹം അഭിമുഖങ്ങളിൽ എല്ലാം തുറന്ന് പറയാറുണ്ട്. എന്നാൽ കന്‍ പ്രണവിനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ ചില വിവരങ്ങളല്ലാതെ യാതൊന്നും ആരാധകര്‍ക്കറിയില്ല. ഇതൊന്നും ഇല്ലെങ്കിലും മറ്റുള്ള സൂപ്പർതാരങ്ങളെക്കാൾ പിന്തുണ പ്രണവിന് ഉണ്ട്. ആദിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും സ്വകാര്യതകള്‍ ആരും അറിയേണ്ട എന്നു തന്നെയാണ് പ്രണവിന്. അതിനേക്കാളേറെ പ്രത്യേകമായൊന്നും തനിക്ക് പറയാനില്ലെന്ന നിഷ്‌കളങ്ക നിലപാടും. 'എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്.'എന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം.തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും പ്രണവിന്റെ മറുപടി സാത്വികം, 'പ്രത്യേകമായി ഒന്നുമില്ല. അങ്ങനെ ജീവിച്ച് പോകുക, യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്'. ഇതു തന്നെയല്ലേ പ്രണവിനെ വലുതാക്കുന്നത്.