Friday 25 May 2018

പ്രണവ് മോഹന്‍ലാലിനൊപ്പം ബാല്യകാല സുഹൃത്ത് : സെൽഫി വൈറൽ

By BINDU PP.19 May, 2017

imran-azhar

 

 

 

താരപുത്രന്റെ ബാല്യകാല സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോ വൈറൽ. താരപുത്രനെ നവമാധ്യമങ്ങൾക്ക് മുൻപിൽ കാണാൻ കുറച്ച് പണിയാണ്. അതുകൊണ്ട് തന്നേ ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയപ്പോൾ ആരാധകർ ആഘോഷിക്കുകയാണ്. പ്രണവും ഒരു സുന്ദരിക്കുട്ടിയുമൊത്തുള്ള സെല്‍ഫി എന്ന നിലയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചത്. എന്നാല്‍ താരപുത്രനൊപ്പമുള്ളത് ഒരു താരപുത്രിയാണ്. മറ്റാരുമല്ലാ പ്രണവിന്റെ ബാല്യകാല സുഹൃത്തും, ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മകളുമായ കല്ല്യാണി. സ്വകാര്യ ചടങ്ങിനിടെയെടുത്ത സെല്‍ഫിയാണിത്. എന്തായാലും സംഭവം ഹിറ്റായി. പ്രിയദര്‍ശന്റെ മക്കള്‍ കല്ല്യാണിയും, സിദ്ധാര്‍ത്ഥും മോഹന്‍ലാലിന്റെ മക്കള്‍ പ്രണവും വിസ്മയയും ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.