Saturday 20 October 2018



പ്രണവ് മോഹൻലാലിന്റെ 'ആദി'യുടെ ചിത്രീകരണം ആരംഭിച്ചു

By BINDU PP.02 Aug, 2017

imran-azhar

 

 


'ആദി'യുടെ ചിത്രീകരണം ആരംഭിച്ചു. താരരാജാവിന്റെ മകൻ പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന സിനിമയാണ് 'ആദി'. ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതയിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.സംവിധായകൻ ജിത്തു ജോസഫ് തന്റെ ഫേസ്ബുക്കിൽ പേജിൽ കുറിച്ചു.

 

 

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ഒരുക്കിയ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.