Tuesday 19 March 2024




പ്രിത്വിരാജും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു, നായികയായി പാർവതിയും

By BINDU PP .11 Jan, 2018

imran-azhar

 

 

 

രഞ്ജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. നന്ദനം, ഇന്ത്യന്‍ റുപ്പി, തിരക്കഥ, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങൾ രഞ്ജിത്തും പൃഥ്വിരാജും ഒന്നിച്ചവയാണ്.ഇവയെല്ലാം നല്ല വിജയം കൈവരിച്ചതുമാണ്.പൃഥ്വിരാജ് - നസ്റിയ ചിത്രത്തിൽ അഭിനേതാവായാണ് രഞ്ജിത് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പൃഥ്വിരാജിന്‍റെയും നസ്രിയയുടെയും പിതാവായി രഞ്ജിത് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഞ്ജലി മേനോനാണ്.ചിത്രത്തില്‍ പാര്‍വതിയാണ് പൃഥ്വിയുടെ നായിക. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അഭിനയിച്ച രഞ്ജിത് ചിത്രമായ 'തിരക്കഥ'യില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍. ദുബായിലും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്.