Tuesday 19 March 2024




പൃഥ്വിരാജ്- ആന്റണി കൂട്ടുകെട്ടിൽ പുതിയ ചിത്രം !

By BINDU PP.26 Apr, 2018

imran-azhar

 

 

മലയാള സിനിമയുടെ ബോൾഡ് നടൻ എന്ന പദവി പൃഥ്വിരാജിനാണ്. മികവുറ്റ ഒരുപാട് കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അതുപോലെ ചുരുക്ക സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ സാധിച്ച നടനാണ് ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി നായകനായി മലയാള സിനിമയിൽ നിലയുറപ്പിച്ചത്. ഇപ്പോൾ പ്രചരിക്കുന്ന പുതിയ വാർത്ത, പൃഥ്വിരാജും ആന്റണി വർഗീസും ഒരുമിക്കുന്ന ഒരു ചിത്രം സംഭവിക്കാൻ പോകുന്നു എന്നാണ്.സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച യുവ സംവിധായകൻ ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത് എന്നാണ് വാർത്തകൾ പരക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഒഫീഷ്യലായുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ടിനുവും ആന്റണിയും ഒന്നിച്ചപ്പോൾ വളരെ മികച്ചൊരു ചിത്രമാണ് മലയാളികൾക്ക് ലഭിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഇപ്പോളും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് ആന്റണി കൂട്ടുകെട്ടിൽ ഒരു ചിത്രം ഉണ്ടായാൽ തീർച്ചയായും അത് മലയാളത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി തീരും.‘9’ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്. ജെനൂസ് മുഹമ്മദാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ കേരളത്തിലെ ഷൂട്ടിങ് പൃഥ്വിരാജ് പൂർത്തിയാക്കിയിരിക്കുകയാണ്.