Tuesday 19 March 2024




പൃഥ്വിരാജിന്റെ 'അല്ലി'യുടെ പുതിയ ചിത്രം വൈറൽ

By BINDU PP.09 Sep, 2017

imran-azhar



 

മലയാള സിനിമയുടെ ബോൾഡ് നടൻ പൃഥ്വിരാജ് തന്റെ കുഞ്ഞിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്നു വര്‍ഷമായിട്ടും അലംകൃതയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളൊന്നും പൃഥ്വി പുറത്തു വിട്ടിരുന്നില്ല. ആരാധകരുടെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഒന്നുമായിരുന്നു പൃഥ്വിയുടെ കുഞ്ഞിനെ കാണുകയെന്നത്. ഇപ്പോള്‍ തന്റെ കുഞ്ഞ് അല്ലിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി.

 

 

സെപ്റ്റംബര്‍ 8നാണ് അല്ലിമൂന്നാം പിറന്നാള്‍ ആഘോഷിച്ചത്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് മനോഹരമായ ചിത്രം ഫെയ്‌സ്ബുക്കിലിട്ടത്. 'ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ ഷൈന്‍, നിന്റെ വളര്‍ച്ച കാണുന്നതാണ് ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. നീ ജീവിതത്തില്‍ ഇടപഴകുന്ന മനുഷ്യര്‍ക്കും, സമൂഹത്തിനും വെളിച്ചമാകാന്‍ നിനക്ക് സാധിക്കട്ടെ' എന്ന് കുറിക്കുകയും ചെയ്തു.