Tuesday 19 March 2024




പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും സോ​ണി പി​ക്ച്ചേ​ഴ്സും ത​മ്മി​ൽ ഒ​ന്നി​ക്കുന്നു !!!

By BINDU PP .17 Mar, 2018

imran-azhar

 

 

പൃഥ്വിരാജ് പ്രൊഡക്ഷനും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ച്ചേഴ്സും തമ്മിൽ കൈകോർക്കുന്നു. മലയാളത്തിൽ നിർമിക്കുന്ന ഒരു ചിത്രത്തിനായാണ് പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ച്ചേഴ്സും തമ്മിൽ ഒന്നിക്കുന്നത്.ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് പൃഥ്വിരാജ് സോണി പിക്ച്ചേഴ്സുമായി ചേര്‍ന്ന് ഒരു മലയാള സിനിമക്ക് രൂപം നല്‍കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്, എന്നാൽ ഈ ചിത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങളെ പറ്റിയോയുള്ള കാര്യങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.സോണി പിക്ച്ചേഴ്സ് എന്റര്‍ടൈമേന്റ്റ് മാനേജിംഗ് ഡയറക്റ്റര്‍ വിവേക് കൃഷ്ണനും പൃഥ്വിരാജും ഒരുമിച്ചു നില്‍കുന്ന ചിത്രത്തോടൊപ്പമാണ് പുതിയ സംരംഭത്തിനേ കുറിച്ചുള്ള പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

 

ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിർമാണ പങ്കാളിയാകുന്നത് എന്നതും ഈ പുതിയ കുട്ടായ്മയുടെ ഏറ്റവുംവലിയ സവിശേഷതയാണ്.ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, ആര്യ തുടങ്ങിയവരോടൊപ്പം ഉറുമി സിനിമയിലൂടെ പൃഥ്വിരാജ് ആരംഭിച്ച ഓഗസ്റ്റ് സിനിമാസുമായി താരം വേർപിരിഞ്ഞിരുന്നു. അതിനു ശേഷമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമായി ചേര്‍ന്ന് പുതിയ സിനിമ നിർമാണ കമ്പനിക്ക് രൂപം നല്‍കിയത്‌.