Tuesday 19 March 2024




പൃഥ്വിരാജും സുപ്രിയയും പ്രണയത്തിലായതിന് കാരണം ഈ പുസ്തകം! പ്രണയദിനങ്ങള്‍ പങ്കുവെച്ച് പൃഥ്വി

By BINDU PP .05 Oct, 2018

imran-azhar

 

 

 

മലയാള സിനിമയിലെ ക്യൂട്ട് കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. സുപ്രിയയുമായുള്ള പ്രണയത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് പൃഥ്വി ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. എന്റെ ഭാര്യ മുന്‍കാല എന്‍.ഡി.ടി.വി പ്രവര്‍ത്തകയാണ്. ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് സുപ്രിയ എന്‍.ഡി.ടി.വിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പലപ്പോഴും ഓഫീസിലേക്ക് ഞാന്‍ കൊണ്ടുവിടുമായിരുന്നു. സുപ്രിയ ജോലി മിസ്സ് ചെയ്യാറുണ്ടെന്നും പറയാറുണ്ട് അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

 

പൃഥ്വിയുടെ വാക്കുകൾ....

 

തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ഡോണ്‍ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ The Fountainhead ആയിരുന്നു... പൃഥ്വിരാജ് ഓര്‍മ്മിച്ചു.


പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ശാന്താറാം എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ഹാജി അലി, ലിയോപോള്‍ഡ്‌ കഫെ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.


പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയുമായി ചേര്‍ന്ന് ഒരുക്കിയ നയനിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. ജനുസ് മുഹമ്മദാണ് സിനിമ സംവിധാനം ചെയ്യുന്നത്.