Friday 21 February 2020




അന്വേഷണം ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറക്കി

By online desk .19 Jan, 2020

imran-azhar


ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അന്വേഷണം' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ സോങ് പ്രത്വിരാജ് സുകുമാരന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍ നായികയാവുന്നു. ലാല്‍, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധര്‍, ജയ് വിഷ്ണു, മാസ്റ്റര്‍ അശുധോഷ്, ലിയോണ, ലെന ബേബി ജെസ്സ് തുടങ്ങിയവര്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.