Tuesday 19 March 2024




പൃഥ്വിരാജിന് സർപ്രൈസ്‌ സമ്മാനം കൊടുത്ത് മോഹന്‍ലാലും ടീം ലൂസിഫറും !!!

By BINDU PP .16 Oct, 2018

imran-azhar

 

 


മലയാളി ആരാധകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി പൃഥ്വിരാജ് സുകുമാരന് ഇന്ന് ജന്മദിനമാണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരഭമായ ലൂസിഫറിന്റെ തിരക്കുകളിലാണ് പൃഥ്വി ഇപ്പോള്‍. സിനിമ ലോകം അദ്ദേഹത്തിന് ആശംസകൾകൊണ്ട് പൊതിയുകയാണ്. ഇപ്പോൾ ഇതാ ലൂസിഫര്‍ ടീം കിടിലം പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ്.സിനിമാ സെറ്റിലെ എല്ലാ അംഗങ്ങളും താരഇതിഹാസം മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ആശംസ നേരുന്ന വീഡിയോയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുരളി ഗോപി, ആന്റണി പെരുമ്ബാവൂര്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

 

 


ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ.മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മിക്കുന്നത്.