Tuesday 19 March 2024




'ഫോര്‍വീല്‍ ഡ്രൈവ് വിന്‍റേജ് ജീപ്പുകള്‍, ഒരു ടെന്‍റ്' : 9 ലൊക്കേഷനില്‍നിന്ന് പൃഥ്വി

By Bindu PP .01 Jan, 1970

imran-azhar

 

 


പൃഥ്വിരാജ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9 ന്റെ ചിത്രികരണം ഇപ്പോൾ ഹിമാലയത്തിലാണ്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കുട്ടിക്കാനത്ത് ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ബാക്കി ചിത്രികരണം നടക്കുന്നത് ഹിമാലയത്തിലാണ്. ചിത്രീകരണസ്ഥലത്തുനിന്നുള്ള ഒരു ചെറിയ അപ്ഡേഷന്‍ ഒരു ചിത്രത്തിലൂടെ പങ്കുവെക്കുകയാണ് പൃഥ്വി. "ഫോര്‍വീല്‍ ഡ്രൈവ് വിന്‍റേജ് ജീപ്പുകള്‍, ഒരു ടെന്‍റ്, പശ്ചാത്തലമായി ഹിമാലയവും! നിങ്ങളുടെ തിരശ്ശീല ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുമ്ബോള്‍", ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രത്തോടൊപ്പം പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.



 

100 ഡെയ്സ് ഓഫ് ലവ്വിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ലോകത്തിലെ തന്നെ പ്രധാന നിര്‍മ്മാണക്കമ്ബനികളിലൊന്നായ സോണി പിക്ചേഴ്സ് മലയാളത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ശാസ്ത്രജ്ഞന്‍റെ വേഷത്തിലാണ് പൃഥ്വി എത്തുക.