Saturday 24 June 2017

വിമണ്‍ കളക്ടീവിന് ആശംസയറിയിച്ച് പൃഥ്വിരാജ്

By BINDU PP.19 May, 2017

imran-azhar

 

 

വിമണ്‍ കളക്ടീവിന് ആശംസയറിയിച്ച് നടന്‍ പൃഥ്വിരാജ് രംഗത്ത്. മലയാള സിനിമയുടെ ബോൾഡ് നടനാണ് പൃഥ്വിരാജ്. തുറന്ന അഭിപ്രായങ്ങൾ നവമാധ്യമങ്ങളിലൂടെ ഈ നടൻ പോസ്റ്റ് ചെയ്യാറുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീ കൂട്ടായ്മ ഉയർന്നു വന്നതിൽ സന്തോഷം അറിയിച്ചുകൊണ്ടാണ് നടൻ പോസ്റ്റ് ഇട്ടത്.മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയോടൊപ്പം നില്‍ക്കുന്നത് ബഹുമതിയായി കാണുന്നുവെന്നും, എല്ലായ്‌പ്പോഴും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .ഇന്നലെയാണ് പുതിയ സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മഞ്ജു വാര്യരെ കൂടാതെ ബീനാ പോള്‍, വിധു വിന്‍സെന്റ്, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി തുടങ്ങിയവരും ഉണ്ടായിരുന്നു. ഇവര്‍ തന്നെയാണ് സംഘടനയുടെ നേതൃ നിരയില്‍ ഉണ്ടാവുക. സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെയുള്ള സിനിമാ രംഗത്തെ സ്ത്രീകള്‍ ഈ സംഘടനയില്‍ ഉള്‍പ്പെടും.