Thursday 02 April 2020




ട്രോളുകൾ വേദനിപ്പിക്കുന്നു, 'ഇവരെ പോലെ തരം താഴാൻ എനിക്ക് കഴിയില്ല'; പ്രയാഗ മാർട്ടിൻ

By Sooraj Surendran .26 Feb, 2020

imran-azhar

 

 

തനിക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന അധിക്ഷേപങ്ങൾ പരിധി വിടുന്നതായി മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാർട്ടിൻ. പ്രയാഗിക്കെതിരെ സോഷ്യൽ മീഡിയ ട്രോളുകൾ പരിധിവിടുന്ന സാഹചര്യത്തിലാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു വ്യക്തിയുടെമേൽ ആളുകൾ ഇത്തരത്തിൽ സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ പ്രതികരണം. "ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍" ഇത്തരത്തിൽ വളരെ മോശം കമന്റുകളാണ് പലരും എഴുതുന്നത്. എന്നാൽ ഇവരെ പോലെ തനിക്ക് തരം താഴാൻ കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുൻപും ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് പ്രയാഗ മാർട്ടിൻ. ദീപക് പറമ്പോൽ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം. ഫെബ്രുവരി 28നാണ് ചിത്രം തീയറ്ററുകളിൽ റിലീസിനെത്തുന്നത്.