Tuesday 20 November 2018


പ്രേതം 2വിന്റെ ട്രെയിലര്‍ പുറത്ത്

By Anju N P.06 Nov, 2018

imran-azhar

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന പ്രേതം 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമ പ്രേതത്തിന്റെ ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രം തന്നെയായിരിക്കും പ്രേതം 2 എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രേതത്തിലെ ജയസൂര്യയുടെ മെന്റലിസ്‌റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ചിത്രം.സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് നായികമാര്‍. ഈ ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തും.