Wednesday 16 June 2021




ക്യാമറയെ കുറിച്ച് പഠിപ്പിച്ചതിന് നന്ദി ...ഫോക്കസ് പുള്ളർ ലാലിന് ആദരാഞ്ജലിഅർപ്പിച്ച് പൃഥ്വി

By online desk .11 Jul, 2020

imran-azhar



കഴിഞ്ഞ ദിവസം അന്തരിച്ച സിനിമയിലെ സീനിയർ ഫോക്കസ് പുള്ളർ ലാലിന് ആദരാഞ്ജലിയുമായി പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ആദരാഞ്ജകൾ അർപ്പിച്ചത്.

 

ക്യാമറയെ കുറിച്ച് പഠിപ്പിച്ചതിന് നന്ദി രാജു കുറിച്ചു... റസ്റ്റ് ഇൻ പീസ് ലാലേട്ടാ ക്യാമറയെ കുറിച്ചും ലെൻസിങ്ങിനെ കുറിച്ചും ഒരുപാട് പഠിപ്പിച്ചത് താങ്കളിൽ നിന്നാണ് ഞാൻ താങ്കളെ മിസ് ചെയ്യും അദ്ദേഹം കുറിച്ചു . പൃഥ്വി യെ കൂടാതെ മലയാള സിനിമയിലെ നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

 

ദീർഘകാലമായി ആനന്ദ് സിനി സർവീസിൽ ജോലിചെയ്തിരുന്ന ആളാണ് ലാൽ . മലയാള സിനിമയിലെ മിക്ക ടെക്നിഷ്യൻമാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്