Thursday 25 April 2019


പ്രേക്ഷകർക്ക് 9 സമ്മാനിച്ചത് വ്യത്യസ്ത ക്ലൈമാക്സുകൾ

By Sooraj Surendran .10 Feb, 2019

imran-azhar

 

 

പൃത്വിരാജ് സുകുമാരൻ നായകനായെത്തിയ പുതു ചിത്രമാണ് 9. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രം കണ്ട് തീയറ്ററിൽ നിന്നുമിറങ്ങുന്ന പ്രേക്ഷകർ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രേക്ഷകരുടെ മനസ്സിൽ ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാളത്തിൽ പ്രേക്ഷക മനസുകളെ ഇത്രയധികം ചിന്തിപ്പിച്ച മറ്റൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ തന്നെ സംശയമാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് അവരുടെ ചിന്താഗതിക്കനുസരിച്ചുള്ള ക്ലൈമാക്‌സാണ് ലഭിക്കുക. മലയാള സിനിമയിലെ മികച്ച ദൃശ്യ വിസ്മയമാണ് 9 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഓരോ കഥാപാത്രവും വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രിത്വിരാജിനൊപ്പം തന്നെ മകനായി അഭിനയിച്ച മാസ്റ്റർ അലോകിന്റെയും അഭിനയം നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സോണി പിക്‌ചേഴ്‌സുമായി ചേർന്ന് സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ കണ്ട് വിമർശിച്ചവർ പോലും സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്.