Friday 24 November 2017

ആരാധകരോട് പൃഥ്വിരാജ് പരസ്യമായി ക്ഷമ ചോദിച്ചു : കാരണം അറിയണോ ?

By BINDU PP.27 Jul, 2017

imran-azhar



 

സിനിമ താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ പോസ്റ്റാവുന്നത് പതിവാണ്. കാരണം ഓരോ തിരക്കിനിടയിൽ നിന്ന് വരുമ്പോൾ ഒരു പക്ഷെ വൈകി പോയെന്ന് വരാം അത് മലയാളികൾക്ക് ശീലമാണെന്ന് പറയാം. എന്നാല്‍ വൈകിയെത്തിയതിന് ക്ഷമ ചോദിക്കുന്നത് കുറവാണ്. മലയാള സിനിമയിലെ ബോൾഡ് നടനെന്ന് വിശേഷിപ്പിക്കുന്ന പൃഥ്വിരാജ് വൈകി എത്തിയതിന് സദസ്സിലിരുന്നവരോട് ക്ഷമ ചോദിച്ചു. ഒരു മടിയും കൂടാതെയാണ് നടൻ മാപ്പ് പറഞ്ഞത്. തിരുവനന്തപുരത്ത് നടന്ന അസറ്റ്‌സ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് പൃഥ്വിരാജ് ക്ഷമ പറഞ്ഞത്. എറണാകുളത്തുനിന്നുമാണ് തിരുവനന്തപുരത്തേക്ക് പൃഥ്വി എത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ആറര മണിക്കൂര്‍ യാത്ര ചെയ്താണ് ഇവിടെ എത്തിയതെന്നും പൃഥ്വി ചടങ്ങില്‍ പറഞ്ഞു. കാത്തിരുന്ന എല്ലാവരും തന്നോട് ക്ഷമിക്കണെന്നും പൃഥ്വി പറഞ്ഞു.കൊച്ചി കേന്ദ്രീകരിച്ച് സിനിമകള്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുന്നില്ല. വട്ടിയൂര്‍ക്കാവ് എനിക്ക് ഇഷ്ടമുളള സ്ഥലമാണ്. കാരണം ഞാന്‍ പഠിച്ചതെല്ലാം ഇവിടെയാണ്. ഇവിടെ ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.