Sunday 24 March 2019


കാല്‍ വഴുതി പൃഥ്വിരാജ് വീണു...ഒന്നുമറിയാതെ പാര്‍വ്വതി തകര്‍ത്തഭിനയിച്ചു; വീഡിയോ പങ്കുവച്ച് താരം

By Anju N P.01 Mar, 2018

imran-azhar


പൃഥ്വിരാജ്-പാര്‍വ്വതി താരജോഡികളില്‍ പിറന്ന ഹിറ്റ് ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.



മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കാഞ്ചനമാല മൊയ്തീന്‍ പ്രണയത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് എന്നു നിന്റെ മൊയ്തീന്‍. സിനിമയിലെ ഗാനങ്ങളും വന്‍ഹിറ്റായിരുന്നു. അതില്‍തന്നെ കണ്ണോടു ചൊല്ലണു എന്ന ഗാനത്തിന് വലിയ ഹിറ്റായി മാറി. ഈ ഗാനത്തിന്റെ ചിത്രീകരണ സമയത്തെ രസകരമായൊരു വീഡിയോ പൃഥ്വിയുടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്.


ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നിവീഴുകയായിരുന്നു. ന്നൊല്‍ പൃഥ്വി വീഴുന്നതു അറിയാതെ അപ്പോഴും പാര്‍വ്വതി തകര്‍ത്ത് അഭിനയിക്കുകയായിരുന്നു.


Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG

— ethnofest (@ethno_offl) February 28, 2018 " data-mce-href=" ">