Tuesday 22 September 2020




അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം, പൃഥ്വിയുടെ കുറിപ്പ് വൈറല്‍

By geethu nair.08 Aug, 2020

imran-azhar

കരിപ്പൂര്‍ വിമാനപകട സമയത്ത് വിമാനം പറത്തിയിരുന്ന പൈലറ്റ് ഡി.വി സാഠേയെ കുറിച്ച് പൃഥ്വിരാജ് പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു. 

വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്ന് പൃഥ്വി ഓര്‍ത്തെടുക്കുന്നു. സമൂഹമാധ്യമത്തിലാണ് അദ്ദേഹത്തെ കുറിച്ച് പൃഥ്വിയുടെ കുറിപ്പ്.

പൃഥ്വിരാജ് സുകുമാരന്റെ കുറിപ്പ്:

റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍.