Friday 22 February 2019


9 കണ്ട് കിളിപോയെന്ന് പ്രേക്ഷകൻ, ഒരിക്കൽ കൂടി കണ്ടാൽ പോയ കിളി തിരിച്ചുവരുമെന്ന് പൃഥ്വി

By Sooraj Surendran .08 Feb, 2019

imran-azhar

 

 

പൃഥ്വിരാജ് സുകുമാരനും, ഭാര്യ സുപ്രിയ സുകുമാരനും ആദ്യമായി നിർമ്മിച്ച ചിത്രമാണ് 9. ചിത്രം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ട പ്രേക്ഷകന്റെ ട്വീറ്റും, പൃഥ്വിയുടെ മാസ് മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. ജോബിൻ എന്ന ആളാണ് 9 കണ്ടത്തിനു ശേഷം ട്വീറ്റ് ചെയ്തത്. ക്ലൈമാക്സ്‌ ലാസ്റ്റ് സീന്‍ വരെ മനസിലായി അത് കഴിഞ്ഞു ഗുഹയിലകത്തെ വരെ കൂടി കണ്ടപ്പോൾ കിളി എല്ലാം പറന്ന് പോയി എന്നായിരുന്നു ജോബിന്റെ ട്വീറ്റ്.

@PrithviOfficial Sir I'm totally confused after watched ur film #9Movie......
Can you please discribe how it's climax is.....@jenusemohamed@supriyamenon7
ക്ലൈമാക്സ്‌ last scene വരെ മനസിലായി അത് കഴിഞ്ഞു ഗുഹയിലകത്തെ വരെ കൂടി കണ്ടപ്പോൾ കിളി എല്ലാം പറന്ന് പോയി.....

— Jobin M (@JobinM5) February 7, 2019 " target="_blank">

'സിനിമ ഒന്നുകൂടെ കണ്ടാൽ പോയ കിളി തിരിച്ചുവരും, സിനിമ കണ്ടതിന് നന്ദി' എന്നായിരുന്നു പൃഥ്വിയുടെ മാസ് മറുപടി. ജെനൂസ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മൂവിയാണ് 9. ചിത്രത്തിൽ പൃഥ്വിരാജിന്റെ വേറിട്ട അഭിനയമാണ് പ്രേക്ഷകന് കാണാൻ സാധിക്കുക. സംവിധായകന്‍ കമലിന്റെ മകനാണ് ജെനൂസ്.

Onnu koodi kandaal kili thirichu varum. 😃 But thanks for watching @JobinM5 😊 https://t.co/J3FBjPbrOB

— Prithviraj Sukumaran (@PrithviOfficial) February 7, 2019 " target="_blank">