Wednesday 15 August 2018

ഇതുപോലെയൊരു ആ​രാ​ധ​ക​നെ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു; പൃഥ്വിരാജ്

By Abhirami Sajikumar .17 May, 2018

imran-azhar
 
 
പൃഥ്വിരാജിനോടുള്ള കടുത്ത ആരാധന തലയ്ക്കു പിടിച്ചാണ് തലശേരി സ്വദേശിയായ വിഷ്ണു പൃഥ്വി അഭിനയിച്ച ചിത്രങ്ങളിലെ ഡബ്മാഷ് ചെയ്യുവാൻ ആരംഭിച്ചത്. ഇപ്പൊഴിതാ താൻ ചെയ്ത ഡബ്മാഷ് കണ്ട് അഭിനന്ദിച്ച് പൃഥ്വിരാജും പിന്നാലെ ഭാര്യ സുപ്രിയയും എത്തിയപ്പോൾ വിഷ്ണു ശരിക്കും വണ്ടർ അടിച്ചിരിക്കുകയാണ്. 

"സാർ, ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്നെങ്കിലും നിങ്ങൾ കാണുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഓരോ പ്രാവശ്യവും ഡബ്മാഷ് ചെയ്തിരുന്നത്. അങ്ങ് എന്‍റെ വീഡിയോകളിൽ ഏതെങ്കിലും ഒന്ന് കണ്ടാൽ അതിൽ പരം അഭിമാനം എനിക്ക് മറ്റൊന്നുമില്ല. രാജുവേട്ടാ പ്ലീസ് ഒരു തവണ", എന്നാണ് വിഷ്ണു കുറിച്ചത്.

 പൃഥ്വി മറുപടി നൽകുകയും ചെയ്തു  "ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്കുള്ള പ്രശംസയാണ് നിങ്ങൾ കാണിക്കുന്ന ഈ സമർപ്പണ മനോഭാവം. നിങ്ങളെപ്പോലെയുള്ള ഒരു ആരാധകനെ ലഭിച്ചതിൽ ഞാൻ  അഭിമാനിക്കുന്നു. മുന്പോട്ടു പോകുക. ഒരുനാൾ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് കിട്ടട്ടേയെന്ന് ഞാൻ ആശംസിക്കുന്നു. ഉടൻ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ... 'എന്നാണ് പൃഥി വിഷ്ണുവിന് മറുപടി നൽകിയത്. 
 


"മതിയേട്ടാ ഇതിൽ കൂടുതലൊന്നും എനിക്കു വേണ്ട. ഞാനിപ്പോഴും കരയുകയാണ് എന്‍റെ കൈകൾ വിറയ്ക്കുകയാണ്. സാർ ഞാൻ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു. വാക്കുകളില്ല. എന്നും അങ്ങയുടെ നന്പർ വണ്‍ ആരാധകനായിരിക്കും' എന്ന് വിഷ്ണു പൃഥ്വിയുടെ ആശംസയ്ക്ക് മറുപടി നൽകുകയും ചെയ്തു.