Sunday 24 June 2018

രണ്‍വീറിന്റെ നായികയാകാൻ ഒരുങ്ങി പ്രിയ വാര്യര്‍

By Abhirami Sajikumar.11 Mar, 2018

imran-azhar

 

രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബയിലാണ് പ്രിയയെ നായികയായി പരിഗണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയായ പ്രിയ വാര്യര്‍ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായി കഴിഞ്ഞതിനാലാണ് ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ബോളിവുഡ് പ്രവേശനം സാധ്യമാകുന്നത്.


ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത ആദ്യം വന്നത്.