By BINDU PP .14 Feb, 2018
പ്രിയ വാര്യരാണ് ഇപ്പോഴത്തെ താരം. ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മാണിക്യ മലരായി എന്ന ഗാന രംഗത്തിലെ കണ്ണിറുക്കലാണ് പ്രിയയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിനെല്ലാം പ്രിയ നന്ദി പറയുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി എത്തിയ പ്രിയയെ മികച്ച വേഷത്തിലേയ്ക്ക് പിടിച്ചുയര്‍ത്തിയത് സംവിധായകന് ആണ്. ഒമറിന്റെ ചങ്ക്സ് എന്ന ചിത്രത്തില്‍ പരീക്ഷ മൂലം അഭിനയിക്കാന്‍ സാധിക്കാതെ പോയതിന്റെ വിഷമം ഇപ്പോള്‍ തീര്‍ന്നെന്നാണ് പ്രിയയുടെ പ്രതികരണം.ഇത്രയധികം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്ന പ്രിയയുടെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖര്‍ ഫോണില്‍ വിളിച്ചാല്‍ ബോധം കെടാനാണ് സാധ്യതയെന്നും പ്രിയ പറയുന്നു. തന്റെ മാനറിസങ്ങള്‍ക്ക് അനുസരിച്ച് കഥയില്‍ മാറ്റം വരുത്തുന്നുണ്ടെന്നറിഞ്ഞത് സന്തോഷം നല്‍കുന്നുണ്ടെന്ന് പ്രിയ പറയുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നല്ല ആ എക്സ്പ്രഷനെന്നും പ്രിയ പറയുന്നു.ഒറ്റ രാത്രികൊണ്ട് 15 ലക്ഷത്തിലധികം പേരാണ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്സായത്. നിലവിലെ കണക്കുകള്‍ പ്രകാരം 24ലക്ഷം ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്കുള്ളത്.