Monday 12 November 2018


പൃഥ്വിരാജിന്റെ നായികയായി വാമിഖ എത്തുന്നു !

By Bindu PP .17 May, 2018

imran-azhar

 

 

മലയാളത്തിലേക്ക് ഗുസ്തിയുമായി എത്തിയ വാമിഖ പൃഥ്വിരാജിന്റെ നായികയായി ഇനി പൃഥ്വിരാജിന്റെ നായികയായി എത്തുന്നു. ഗോദയിലൂടെ മലയാളത്തിലേക്ക് എത്തിയ വാമിഖ മലയാളി ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. എന്നാൽ , ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകളിൽ വാമിഖയും പൃഥ്വിരാജിനൊപ്പം എത്തുന്നു. നൈന്‍ എന്ന സിനിമയിലാണ് താരം പൃത്വിയുടെ നായികയാകുന്നത്.പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈന്‍. എ ജീനസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് വിവരം. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍ എന്നാണ് വിവരം.