Friday 17 November 2017

'ഇത് ചീപ്പ് പബ്ലിസിറ്റി' റായ് ലക്ഷ്മിയെ കളിയാക്കി ആരാധകര്‍

By Anju N P.18 Oct, 2017

imran-azhar

 


ചെന്നൈ: ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്ക് ലോകത്തോട് വിളിച്ച് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കകയാണ് തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. റായ് ലക്ഷ്മിയുടെ ട്വീറ്റിനെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങളുടെ പ്രവാഹമാണ്. ഷൂട്ടിങിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.


'എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും, സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കും. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനൊന്നുമില്ല. ഞാന്‍ സുരക്ഷിതയാണ്'- താരം കുറിച്ചു . ഒപ്പം പരിക്ക് പറ്റിയ കൈമുട്ടിന്റെ ഫോട്ടോയും നല്‍കിയിട്ടുണ്ട്.

 

ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്ന് നടിയോട് ആവശ്യപ്പെട്ടു. ഷൂട്ടിങിനിടെ മരണപ്പെട്ട, മരണത്തെ മുഖാമുഖം കണ്ട, ഗുരുതര പരിക്കേറ്റിട്ടും അഭിനയം തുടര്‍ന്ന താരങ്ങള്‍ ഉദാഹരണമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ നിര്‍ത്തണമെന്ന് നടിയോട് ആവശ്യപ്പെട്ടു.

 

 

I m scared again 🙄😏injuries n me 🙈I always get tempted towards action sequences n this is wat happens to me🙈nothing to worry ! Safe n fine 😊 pic.twitter.com/cXEZOpk0wP

— RAAI LAXMI (@iamlakshmirai) October 16, 2017 ">