Friday 15 November 2019




എംജി രാധാകൃഷ്ണന്റെ മകനും ദേശീയ പുരസ്‌കാരം

By Sooraj Surendran .09 Aug, 2019

imran-azhar

 

 

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽമികച്ച സൗണ്ട് മിക്‌സിംഗിനുള്ള പുരസ്‌കാരം എംജി രാധാകൃഷ്ണന്റെ മകനും യുവ സംഗീതജ്ഞനുമായ രാജ കൃഷ്ണൻ സ്വന്തമാക്കി.  തെന്നിന്ത്യൻ സിനമകളിൽ പശ്ചാത്തല സംഗീത രംഗത്ത് സജീവ സാന്നിധ്യമാണ് രാജ കൃഷ്ണൻ. രാജ കൃഷ്ണയെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത് തെലുങ്കിലെ രംഗസ്ഥലം എന്ന ചിത്രമാണ്. മലയാളികളുടെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് രാജ കൃഷ്ണൻ തന്റെ പുരസ്‌കാര നേട്ടത്തിലൂടെ. തെന്നിന്ത്യയിൽ മികച്ച ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു രാജ കൃഷ്ണൻ. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിലും രാജ കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.