Friday 22 March 2019


ആദ്യ ദിനം തന്നെ 'പേട്ട'യുടെ വ്യാജ എച്ച്ഡി പതിപ്പുകൾ വെബ്‌സൈറ്റിൽ

By Sooraj Surendran .10 Jan, 2019

imran-azhar

 

 

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പേട്ട. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. വ്യാജ എച്ച്ഡി പതിപ്പുകളാണ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചിത്രം തമിഴ്റോക്കേഴ്സ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. കാത്തിക് സുബ്ബരാജിന്റെ സംവിധാന മികവിലും, സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ അഭിനയ മികവിലും ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും.