Wednesday 24 October 2018



ഹാജി മസ്താനായി സൂപ്പർസ്റ്റാർ രജനികാന്ത് എത്തുന്നു .....

By BINDU PP.25 Apr, 2017

imran-azhar

 

 

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്തുമായി രജനികാന്ത് ഒരുമിക്കുന്നു. കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താനായി വെള്ളിത്തിരയിലെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇത് രജനികാന്ത് ആരാധകർക്ക് ഏഴ് സന്തോഷിക്കാൻ സാധിക്കുന്ന വാർത്തയാണ്.കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിലാണ് ഹാജി മസ്താന്‍ അല്ലെങ്കില്‍ സുല്‍ത്താന്‍ മിര്‍സയായി രജനി വേഷമിടുന്നത്.കൂടാതെ വരദരാജ മുതലിയാരുടേയും കരിംലാലയുടേയും ഒപ്പമുണ്ടായിരുന്നു ഹാജി മസ്താന്‍. രജനികാന്തിന്റെ നായികയായി വരുന്നത് വിദ്യ ബാലനാണെന്നും റിപോർട്ടുകൾ ഉണ്ട്.രജനീകാന്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും നടനും മരുമകനുമായ ധനുഷ് ചിത്രത്തെ കുറിച്ച് നേരത്തെ സൂചനകള്‍ നൽകിയിരുന്നു.